ന്യൂഡല്‍ഹി: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ചാണ്ടി പറഞ്ഞു. ‘ഒരു മന്ത്രിയുടെ ഭാഗത്തു നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തത് ആണിത്. മന്ത്രിയുടെ രാജിയില്ലെങ്കില്‍ നിയമപരമായി ചോദ്യം ചെയ്യപ്പെടും’- അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന്‍ രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ് എം പി കെ മുരളീധരനും പറഞ്ഞു. ‘മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം. മുഖ്യമന്ത്രി അതിന് തയാറായില്ലെങ്കില്‍ ഗവര്‍ണര്‍ ഇടപെടണം. സര്‍ക്കാര്‍ അതിന് തയാറായില്ലെങ്കില്‍ മന്ത്രിയെ പുറത്താക്കാന്‍ യു ഡി എഫ് കോടതിയെ സമീപിക്കും’- മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

