ജൂലൈ 18 മുതല്‍ വില ഉയരുന്ന സാധനങ്ങള്‍ അറിയാം

ന്യൂഡല്‍ഹി: രാജ്യത്ത് ചരക്ക് സേവന നികുതിയുടെ കീഴില്‍ കൊണ്ടുവന്ന പുതിയ ഉല്‍പന്നങ്ങള്‍ അടക്കമുള്ള ചില സാധനങ്ങളുടെ ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി നിരക്ക് വര്‍ധിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ജൂലൈ 18 മുതല്‍ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരും.

പനീര്‍, ലസ്സി, മോര്, പായ്ക്ക് ചെയ്ത തൈര്, ഗോതമ്പ് പൊടി, മറ്റ് ധാന്യങ്ങള്‍, തേന്‍, പപ്പടം, ഭക്ഷ്യധാന്യങ്ങള്‍, മാംസം, മത്സ്യം (ശീതീകരിച്ചത് ഒഴികെ), ശര്‍ക്കര തുടങ്ങിയ പാക്ക് ചെയ്ത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടും.

അതേസമയം, ബ്രാന്‍ഡ് ചെയ്യാത്തതും എന്നാല്‍ പാക്ക് ചെയ്തതുമായ (പ്രാദേശിക) പാലുല്‍പ്പന്നങ്ങളും കാര്‍ഷിക ഉല്‍പന്നങ്ങളും 5 ശതമാനം നികുതി നിരക്ക് എന്ന സ്ലാബിലേക്ക് ചേര്‍ക്കും എന്ന് കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായിരുന്നു.