ഡ്രോയിങ് ടീച്ചർ ഒഴിവ്; അപേക്ഷ സമർപ്പിക്കാം

ഇടുക്കി: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ഇടുക്കി ജില്ലയിൽ പീരുമേട് പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് 2022- 2023 അധ്യായന വർഷം ഹൈസ്‌കൂൾ വിഭാഗം (തമിഴ് മീഡിയം) സ്പെഷ്യൽ ടീച്ചറെ (ഡ്രോയിംഗ്) കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഈ തസ്തികയിലേക്ക് കേരള പബ്ളിക് സർവ്വീസ് കമ്മീഷൻ നിഷ്‌കർഷിച്ചിരിക്കുന്ന യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. കെ.ജി.റ്റി ഇ / എം.ജി.റ്റി.ഇ സർട്ടിഫിക്കറ്റ്/ ഡ്രോയിങ്, പെയ്ന്റിങ്, അപ്ലൈഡ് ആർട്ട്‌സ് എന്നിവയിൽ കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകൃത ഡിപ്ലോമ / ഇതിലേതെങ്കിലും വിഷയത്തിൽ കേരള സർവ്വകലാശാലയുടെ ബി.എഫ്.എ ബിരുദം/കൊമേഴ്‌സ്യൽ ആർട്ടിലോ ഫൈൻ ആർട്ടിലോ ഉള്ള സർക്കാരിന്റേയോ സാങ്കേതിക വിദ്യഭ്യാസ വകുപ്പിന്റെയോ സർട്ടിഫിക്കറ്റോ / നാഷണൽ ഡിപ്ലോമയോ ഉണ്ടാകണം. കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ- ടെറ്റ് ) വിജയിച്ചിരിക്കണം. എസ്.സി അല്ലെങ്കിൽ എസ്.റ്റി വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന.

വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റാ യോഗ്യത സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ സഹിതം ജില്ലാ പട്ടിക ജാതി വികസന ഓഫീസർ, ജില്ലാ പട്ടികജാതി വികസന ഓഫിസ്, സിവിൽ സ്റ്റേഷൻ, രണ്ടാം നില, കുയിലിമല, പൈനാവ്. പി.ഒ, ഇടുക്കി, പിൻ :685603 എന്ന വിലാസത്തിലോ ddoforscidukki@gmail.com ഈ മെയിൽ ഐഡിലേക്കോ അയക്കാം. വിദ്യാഭ്യാസ വകുപ്പിൽ നിന്നും അധ്യാപകരെ നിയമിക്കുന്ന മുറക്ക് കരാർ നിയമനം റദ്ദാക്കപ്പെടും.

നിയമനം ലഭിക്കുന്നവർ സ്ഥാപനത്തിൽ താമസിച്ച് ജോലിചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 8 ന് വൈകിട്ട് 5 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 – 296 297.