ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ അഗ്നിപഥിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. അടുത്ത ഘട്ട പ്രക്ഷോഭം അഗ്നിപഥിനെതിരെയെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
‘മഹാരാഷ്ട്രയിലെ പ്രതിസന്ധി ശിവസേന അതിജീവിക്കും. കോണ്‍ഗ്രസ് എംഎല്‍എമാരുടെ കാര്യത്തില്‍ ആശങ്കയില്ല. ഇന്നത്തെ യോഗത്തില്‍ ഒരാളൊഴികെ എല്ലാവരും പങ്കെടുത്തു. വിദേശത്തുള്ളയാളെ തിരിച്ചുവിളിച്ചിട്ടുണ്ട്’- വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു.
അതേസമയം, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇഡി രാഷ്ട്രീയ പ്രേരിതമായി ചോദ്യം ചെയ്യുകയാണെന്നാരോപിച്ച് കോണഗ്രസ് ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം നടത്തിയിരുന്നു. അതിനിടെ ചോദ്യം ചെയ്യല്‍ അടുത്ത ആഴ്ചയിലാണെന്ന് ഇഡി വ്യക്തമാക്കിയതോടെ രാഹുല്‍ ഗാന്ധി ഇന്ന് എ ഐ സി സി ആസ്ഥാനത്തെത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

