ബലാത്സംഗ കേസ്: വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: ബലാത്സംഗ കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഈ മാസം 27ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണമെന്നും, അന്വേഷണവുമായി സഹകരിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.

അതേസമയം, ഉഭയകക്ഷി സമ്മത പ്രകാരമാണോ ലൈംഗിക പീഡനം എന്നത് ഇപ്പോള്‍ പരിശോധിക്കേണ്ടതില്ല. അത് വിചാരണ ഘട്ടത്തില്‍ നോക്കിയാല്‍ മതി. വിദേശത്ത് നിന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കുന്നതില്‍ പ്രശ്‌നം ഇല്ല. വാദം നടക്കുമ്പോള്‍ ഇന്ത്യയില്‍ ഉണ്ടായാല്‍ മതി. കേരളം വിട്ട് പോകരുത് എന്നും കോടതി വ്യക്തമാക്കി.