ചെന്നൈ: ധോണി കോളിവുഡിലേക്കും ചുവടുവെക്കുന്നു. അതും നടനും നിര്‍മ്മാതാവുമായി ഇരട്ട റോളില്‍. ധോണി നിര്‍മാതാവുന്ന ആദ്യ ചിത്രത്തില്‍ നായകനാകുന്നതോ കോളിവുഡിലെ ഇളയ ദളപതി വിജയ് ആണ്. താന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നായകനാവണമെന്ന് ധോണി തന്നെയാണ് വിജയ്യോട് ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ്യുടെ 68-ാമത്തെ ചിത്രമായിരിക്കും ധോണി നിര്‍മിക്കുക.
ഐപിഎല്ലിനുശേഷം ധോണി പ്രൊഡക്ഷന്‍സിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ് താരം ഇപ്പോള്‍ എന്നാണ് റിപ്പോര്‍ട്ട്. വിജയ് ചിത്രം നിര്‍മിക്കുന്നതിനൊപ്പം ചിത്രത്തില്‍ അതിഥി വേഷത്തില്‍ ധോണി അഭിനയിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാളെ തന്റെ ജന്മദിനത്തില് ധോണി ചിത്രത്തില്‍ നായകനാകുന്നകാര്യം വിജയ് തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
അതിനിടെ വിജയ്യുടെ 66-ാമത് ചിത്രത്തിന്റെ പോസ്റ്റര്‍ ഇന്ന് റിലീസ് ചെയ്തു. വരിസു എന്ന് പേരിട്ടിരിക്കുന്ന ചിത്രം വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ രാജുവും ഷിരിഷും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. വിജയ്യുടെ കഴിഞ്ഞ ചിത്രം ബീസ്റ്റ് കളക്ഷനില്‍ മുന്നിലെത്തിയെങ്കിലും പ്രേക്ഷകര്‍ക്കിടയില്‍ സമ്മിശ്രപ്രതികരണമാണ് നേടിയത്.

