സിസ്റ്റം അഡ്മിനിസ്ട്രേറ്റർ താത്കാലിക നിയമനം

തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് താൽക്കാലികാടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നു. എം.ടെക് (ഐ.ടി)/ എം.സി.എ യും സോഫ്റ്റ് വെയർ സ്ഥാപനങ്ങളിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

35 വയസു വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂലൈ അഞ്ചിനു മുമ്പ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, വഞ്ചിയൂർ, തിരുവനന്തപുരം -35 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിക്കണം. seretary@kkvib.org എന്ന ഇ-മെയിലിലും അയയ്ക്കാം.

അതേസമയം, ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എ.ഡി.എ.കെ യിൽ (ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള) അക്കൗണ്ടസ് ഓഫീസർ ഒഴിവിൽ സി.എ ഇന്റർ യോഗ്യതയുള്ളവരിൽ നിന്ന് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 40,000 രൂപ സഞ്ചിത വേതനമായി നൽകും. അപേക്ഷ ഓൺലൈൻ ആയോ തപാൽ മാർഗ്ഗമോ നേരിട്ട് ഹെഡ് ഓഫീസിലോ സമർപ്പിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. അപേക്ഷ അയക്കേണ്ട വിലാസം ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (എ.ഡി.എ.കെ) റ്റി.സി 29/3126, റീജ, മിൻജിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695 014, ഫോൺ: 0471 2322410, ഇ-മെയിൽ: aquaculturekerala@yahoo.co.in.