ഒഡീഷയിൽ മാവോയിസ്റ്റ് ആക്രമണം; മൂന്ന് സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു

ഭുവനേശ്വർ: ഒഡീഷയിൽ മാവോയിസ്റ്റ് ആക്രമണം. മാവോയിസ്റ്റുകളുമായി നടത്തിയ ഏറ്റുമുട്ടലിൽ മൂന്ന് സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു. നൗപാഡ ജില്ലയിലാണ് മാവോയിസ്റ്റുകൾ സിആർപിഎഫ് ജവാന്മാർക്ക് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിൽ നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

പട്ടയദാന വനത്തിലുള്ളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പുതിയ റോഡിന്റെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രദേശത്ത് വിന്യസിച്ചിരുന്ന സിആർപിഎഫ് സേനാ വിഭാഗങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ വീരമൃത്യു വരിച്ചവരിൽ രണ്ടുപേർ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പദവിയിലുള്ള സിആർപിഎഫ് ഉദ്യോഗസ്ഥരായിരുന്നു.