ജൂലന്‍ ഗോസ്വാമിയുടെ ബയോപിക് ഛക്ദ എക്‌സ്പ്രസ് ചിത്രീകരണം തുടങ്ങി. അനുഷ്‌ക ശര്‍മയാണ് ചിത്രത്തില്‍ ജൂലന്‍ ഗോസ്വാമിയായി എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം അനുഷ്‌ക വീണ്ടും സിനിമയില്‍ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രീകരണം തുടങ്ങിയ വിവരം അനുഷ്‌ക തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്.
സിനിമ സംവിധാനം ചെയ്യുന്നത് പ്രോസിത് റോയിയാണ്. അഭിഷേക് ബാനര്‍ജിയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രതിക ഷാ ആണ്. ഛക്ദ എക്‌സ്പ്രസിന് വേണ്ടി പരിശീലനം നടത്തുന്ന ചിത്രങ്ങളും വീഡിയോയും അനുഷ്‌ക നേരത്തെ പങ്കുവച്ചിരുന്നു. കര്‍ണേഷ് ശര്‍മ നിര്‍മിക്കുന്ന ചിത്രത്തിന്റെ സമ്ബൂര്‍ണ അവകാശം നെറ്റ്ഫ്‌ലിക്‌സിനാണ്. പശ്ചിമ ബംഗാള്‍ സ്വദേശിനിയായിരുന്ന ജൂലന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായിരുന്നു. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വനിതാ ഫാസ്റ്റ് ബൗളറായിട്ടാണ് ജൂലന്‍ അറിയപ്പെട്ടിരുന്നത്.

