തിരുവനനതപുരം: സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്) വിവിധ പ്രോജക്ടുകളിലേക്ക് നിയമനം നടത്തുന്നു. പ്രോഗ്രാം മാനേജർ, പ്രോഗ്രാമർ (പി.എച്ച്.പി), പ്രോഗ്രാമർ (ഫ്ളട്ടർ), UI/UX ഡെവലപ്പർ, 2ഡി അനിമേറ്റർ, ടെക്നിക്കൽ റൈറ്റർ, സെർവർ അഡ്മിനിസ്ട്രേറ്റർ, സീനിയർ അഡ്മിനിസ്ട്രേറ്റർ, സീനിയർ പ്രോഗ്രാമർ (ജാവ), സീനിയർ പ്രോഗ്രാമർ (പി.എച്ച്.പി) തുടങ്ങിയ തസ്തികകളിൽ നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. www.careers.cdit.org മുഖേന ജൂൺ 25 ന് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ സമർപ്പിക്കാം. കുടുതൽ വിവരങ്ങൾക്ക്: www.cdit.org.
അതേസമയം, കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ വ്യവസ്ഥയിലും, ക്ലീനർ തസ്തികയിൽ ദിവസവേതന വ്യവസ്ഥയിലും നിയമനം നടത്തുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 27. അപേക്ഷകൾ നേരിട്ടോ തപാൽ മാർഗമോ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.khrws.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

