ചെന്നൈ: റിലീസ് ചെയ്ത രണ്ടാഴ്ചക്കുള്ളില്‍ തമിഴ് നാട്ടിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ് കമല്‍ ഹാസന്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം വിക്രം. ചിത്രത്തിന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 235 കോടി രൂപയായി. ചിത്രം 250 കോടിയും പിന്നിട്ട് 300 കോടിയെങ്കിലും സ്വന്തമാക്കുമെന്നാണ് തമിഴ് ചലച്ചിത്ര ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്.
ചിത്രം ഇറങ്ങി ആദ്യ ആഴ്ചയില്‍ തന്നെ വിക്രം ബോക്‌സ് ഓഫീസില്‍ 164 കോടി സ്വന്തമാക്കി. രണ്ടാമത്തെ ആഴ്ചയിലേക്കെത്തുമ്‌ബോള്‍ കളക്ഷനില്‍ 57 ശതമാനം ഇടവ് നേരിട്ടെങ്കിലും 71.5 കോടി നേടി മാസ്റ്ററിനെ മറികടന്ന് തമിഴ് ചിത്രങ്ങള്‍ വിക്രം റിക്കോര്‍ഡ് ഇട്ടിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഇതുവരെ 142.25 കോടിയാണ് വിക്രത്തിന്റെ കളക്ഷന്‍. നേരത്തെ വിജയ് ചിത്രം മാസ്റ്റേഴ്‌സായിരുന്നു തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ കോളിവുഡ് സിനിമ. മാസ്റ്റേഴ്‌സും സംവിധാനം ചെയ്തത് വിക്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയായിരുന്നു. ഇതാദ്യമായിട്ടാണ് തമിഴ്‌നാട്ടില്‍ ഒരു ചിത്രം രണ്ടാമത്തെ ആഴ്ചയില്‍ 40 കോടിയില്‍ മുകളില്‍ കളക്ഷന്‍ സ്വന്തമാക്കുന്നത്. നേരത്തെ 38.10 കോടി നേടിയ ബാഹുബലി 2യുടെ റെക്കോര്‍ഡാണ് കമല്‍ ഹാസന്‍ ചിത്രം മറികടന്നിരിക്കുന്നത്.
തമിഴ്‌നാടിന് പുറമെ കേരളത്തില്‍ നിന്നാണ് വിക്രത്തിന് ഏറ്റവും കളക്ഷന്‍ ലഭിച്ചിരിക്കുന്നത്. 33.75 കോടിയാണ് ചിത്രം കേരളത്തില്‍ നിന്നും വാങ്ങി കൂട്ടിയിരിക്കുന്നത്. തെലുഗു സംസ്ഥാനങ്ങളില്‍ നിന്നും 29.50-ും കര്‍ണാടകയില്‍ നിന്നും 20.25 കോടിയുമാണ് വിക്രത്തിന്റെ കളക്ഷന്‍.

