കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. അന്വേഷണം പൂർത്തിയാകും വരെ ആർക്കും മൊഴി പകർപ്പ് നൽകാനാകില്ലെന്ന് എറണാകുളം ജില്ല പ്രിൻസിപ്പൽ കോടതി അറിയിച്ചു.
ക്രൈംബ്രാഞ്ച് ആണോ അന്വേഷണ ഏജൻസിയെന്നും കോടതി ചോദിച്ചു. നിങ്ങൾക്ക് എന്തിനാണ് മൊഴി പകർപ്പെന്നും കോടതി ക്രൈംബ്രാഞ്ചിനോട് ചോദിച്ചു. മൊഴി പകർപ്പ് നൽകുന്നതിനെ സ്വപ്നയുടെ അഭിഭാഷകനും എതിർത്തു. മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്നയുടെ രഹസ്യമൊഴിയിൽ ഉള്ളത്. അതേസമയം, സ്വപ്നയുടെ സത്യവാങ്മൂലം ചോർന്നതിൽ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.

