തിരുവനന്തപുരം: ജില്ലാ ശുചിത്വമിഷൻ ഓഫീസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. ബിരുദം, ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള പി.ജി.ഡി.സി.എ (ഇംഗ്ലീഷ്/ മലയാളം ടൈപ്പിങ് പരിജ്ഞാനം) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
താൽപ്പര്യമുള്ളവർ ബയോഡേറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകൾ സഹിതം ജൂൺ 22ന് വൈകീട്ട് അഞ്ചിന് മുമ്പായി അപേക്ഷിക്കണം. വിലാസം -ജില്ലാ കോഓർഡിനേറ്റർ, ജില്ലാ ശുചിത്വമിഷൻ, പി.എ.യു, ഡിടിപിസി ഓഫീസിനു സമീപം,അപ്ഹിൽ, മലപ്പുറം. പിൻ – 676505
അതേസമയം, കാര്യവട്ടം സർക്കാർ കോളജിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 21 ന് രാവിലെ 11ന് പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9495312311.
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന പ്രമുഖ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ഒഴിവുകളിലേക്ക് നിയമനം നൽകുന്നു. ജൂൺ 18 ന് രാവിലെ 10 ന് പൊന്നാനി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കുന്ന അഭിമുഖത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദം, യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താൽപ്പര്യമുള്ളവർ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ പകർപ്പും സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചക്ക് ഹാജരാകാം.

