ഷാര്‍ജ ഭരണാധികാരിയുമായി മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കൂടിക്കാഴ്ച ആവശ്യപ്പെട്ടതായി സ്വപ്‌ന സുരേഷ്‌

ഷാര്‍ജയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതിനായി ഷാര്‍ജ ഭരണാധികാരിയുമായി മുന്‍സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെടുകയും താന്‍ അത് ശരിയാക്കി കൊടുക്കുകയും ചെയ്തുവെന്ന് സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. രഹസ്യമൊഴി നല്‍കുന്നതിന്റെ ഭാഗമായി നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്വപ്‌ന ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്.

അതേസമയം, കെ.ടി ജലീല്‍ നല്‍കിയ പരാതിയിന്മേല്‍ സ്വപ്നയുടെ രഹസ്യ മൊഴിയുടെയും സത്യവാങ്മൂലത്തിന്റെയും പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ സ്വപ്ന നല്‍കിയ രഹസ്യ മൊഴിയിലെ വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇ.ഡിയോ എന്‍.ഐയോ കേസില്‍ അന്വേഷണം നടത്തിയേക്കും.