ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയുടെ നാലാംഘട്ട ചോദ്യം ചെയ്യല്‍ നാളെ. കഴിഞ്ഞ ദിവസം എട്ട് മണിക്കൂറോളമാണ് രാഹുലിനെ ചോദ്യം ചെയ്തത്. മൂന്നുദിവസം കൊണ്ട് നീണ്ട 30 മണിക്കൂറാണ് ഇഡി രാഹുലിനെ ചോദ്യം ചെയ്തത്.
അതേസമയം, തലസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം കനക്കുകയാണ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യല്‍ ആരംഭിക്കുന്നതിന് മുമ്ബ് തന്നെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എഐസിസി ആസ്ഥാനത്ത് കയറി പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തത് വലിയ സംഘര്‍ഷത്തിലേയ്ക്ക് നയിച്ചിരുന്നു. സംഭവത്തില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലടക്കമുള്ളവര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
എന്നാല്‍, ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയാണ് ചെയ്തതെന്നും സെപ്ഷ്യല്‍ കമ്മീഷണര്‍ ഡോ സാഗര്‍ പ്രീത് ഹൂഢാ വ്യക്തമാക്കി.

