ആദ്യ ‘ഭാരത് ഗൗരവ്’ ട്രെയിന്‍ രാജ്യത്തിന് സമര്‍പ്പിച്ച് റെയില്‍വെ മന്ത്രി

ന്യൂഡല്‍ഹി: ആദ്യ ‘ഭാരത് ഗൗരവ്’ ട്രെയിന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യത്തിന് സമര്‍പ്പിച്ചു. കോയമ്പത്തൂര്‍ മുതല്‍ ഷിര്‍ദ്ധി വരെ ആകും ട്രെയിന്‍ പ്രവര്‍ത്തിക്കുക. ഭാരത് ഗൗരവ് പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ സേവനദാതാവായി തെക്കന്‍ സോണ്‍ മാറും. ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനം എടുക്കും.

ചൊവ്വാഴ്ച വൈകിട്ട് ആറു മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ വ്യാഴ്ച 7.25 ന് ഷിര്‍ദിയിലെ സായ് നഗറിലെത്തും. വെള്ളിയാഴ്ച തിരികെ പുറപ്പെട്ട് ശനിയാഴ്ച 12 മണിക്ക് കോയമ്പത്തൂരിലെത്തും. തിരുപ്പൂര്‍, ഈറോഡ്, സേലം, ബംഗളൂരു, തുടങ്ങിയ സ്ഥലങ്ങളിലൂടെ ട്രെയിന്‍ സഞ്ചരിക്കും.

ട്രെയിന്‍ ക്യാപ്റ്റന്‍, ഡോക്ടര്‍, സുരക്ഷ ഉദ്യോഗസ്ഥന്‍, റെയില്‍വേ പോലീസ് സേന എന്നിവര്‍ ട്രെയിനില്‍ ഉണ്ടാകും. ടൂറിസത്തില്‍ സംരംഭകര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. 2014-2022 കാലഘട്ടത്തില്‍ ഇന്ത്യന്‍ റെയില്‍വേ മൂന്നര ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഒന്നര ലക്ഷത്തിലധികം അവസരങ്ങള്‍ ഒരു വര്‍ഷം കൊണ്ട് സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു.