ചർമ്മ സംരക്ഷണത്തിനും ആരോഗ്യത്തിനും പഞ്ചസാര; ഗുണങ്ങൾ ഇങ്ങനെ…

ആരോഗ്യത്തിനും ചർമ്മിനും ഏറെ ഗുണകരമായ ഒന്നാണ് പഞ്ചസാര. പഞ്ചസാരയിൽ നിന്നും ശരീരത്തിന്റെ പ്രാഥമിക ഇന്ധന സ്രോതസ്സായ ഗ്ലൂക്കോസ് ലഭിക്കുന്നു. നമ്മുടെ ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ പഴങ്ങളോ പാലുൽപ്പന്നങ്ങളോ കൈയ്യിൽ കരുതേണ്ടത് ആവശ്യമാണ്. കാരണം, പെട്ടെന്നുള്ള ക്ഷീണത്തിൽ നിന്നും ഉടനടി ആശ്വാസം ലഭിക്കാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും.

മധുരം കഴിക്കുന്നത് നമ്മെ പെട്ടെന്ന് സന്തോഷകരമായ ഒരു മാനസികാവസ്ഥയിലേയ്ക്ക് നയിക്കും. മധുരം കഴിയ്ക്കുമ്പോൾ മസ്തിഷ്‌കത്തിൽ ഡോപാമൈൻ കുതിച്ചുയരാൻ കാരണമാകും. അതിനാൽ പഞ്ചസാര കഴിക്കുന്നത് നല്ലതാണെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്.

പഞ്ചസാര കൊണ്ട് ചർമ്മത്തിന് ഏറെ ഗുണങ്ങൾ ഉണ്ട്. AHA അല്ലെങ്കിൽ Alpha Hydroxy Acid പഞ്ചസാരയിൽ കാണപ്പെടുന്നു. പഞ്ചസാര സ്‌ക്രബായി ഉപയോഗിക്കുന്ന അവസരത്തിൽ ഇത് ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുകയും ചർമ്മത്തിന് സ്വാഭാവിക തിളക്കം ലഭിക്കുകയും ചെയ്യും. കൈമുട്ടുകൾ, കാൽമുട്ടുകൾ, കക്ഷം തുടങ്ങിയ ഭാഗങ്ങൾ, ചർമ്മം കൂടുതൽ ദൃഡമായതും നിറം കുറഞ്ഞതുമായിരിക്കാം. ഈ പ്രശ്നം മാറ്റാനും പഞ്ചസാര സ്‌ക്രബായി ഉപയോഗിക്കാം.