ന്യൂഡൽഹി: മുൻ പാകിസ്താൻ പ്രസിഡന്റും സൈനിക തലവനുമായിരുന്ന ജനറൽ പർവേസ് മുഷാറഫ് മരിച്ചിട്ടില്ലെന്ന് കുടുംബം. പർവേസ് മുഷാറഫിന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിലാണ് കുടുംബം അദ്ദേഹത്തിന്റെ മരണ വാർത്ത നിഷേധിച്ചുകൊണ്ടുള്ള പോസ്റ്റിട്ടത്. അമിലോയ്ഡോസിസ് എന്ന രോഗത്തെ തുടർന്ന് കഴിഞ്ഞ മൂന്നാഴ്ചയായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണെന്ന് കുടുംബം വ്യക്തമാക്കി. അവയവങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കാത്തതിനാൽ രോഗം ഭേദമാകുമെന്ന പ്രതീക്ഷയില്ലെന്നും അതീവ സങ്കീർണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. അദ്ദേഹത്തിന്റെ ജീവന് വേണ്ടി പ്രാർത്ഥിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
പാകിസ്താന്റെ പത്താമന്റെ പ്രധാനമന്ത്രിയായിരുന്നു പർവേസ് മുഷാറഫ്. 1999 ൽ പട്ടാള അധിനിവേശത്തിലൂടെയാണ് പർവേസ് മുഷാറഫ് പാകിസ്താനിൽ അധികാരം നേടിയത്. പട്ടാള അട്ടിമറി നടത്തി പർവേസ് മുഷാറഫ് അധികാരത്തിലേറിയത്.
മുഷാറഫ് അധികാരത്തിലേറിയ ശേഷം കശ്മീർ പിടിച്ചടക്കാൻ നടത്തിയ ശ്രമങ്ങളാണ് അന്ന് കാർഗിൽ യുദ്ധത്തിലേക്ക് നയിച്ചത്. 1999 മെയ് മാസത്തിൽ പാകിസ്താന്റെ അധിനിവേശ നീക്കങ്ങൾക്കെതിരെ ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചു. ജൂലൈയിൽ ഈ യുദ്ധം വിജയിച്ചതായി ഇന്ത്യ പ്രഖ്യാപിക്കുകയും ചെയ്തു.

