ജോക്കറിന്റെ രണ്ടാം ഭാഗം വരുന്നു

ജോക്കറിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. ഹോളിവുഡ് താരം ജോക്വിന്‍ ഫീനിക്‌സ് കേന്ദ്ര കഥാപാത്രമായ ചിത്രമാണിത്. സംവിധായകന്‍ ടോഡ് ഫിലിപ്‌സ് സമൂഹമാദ്ധ്യമത്തിലൂടെയാണ് രണ്ടാം ഭാഗത്തെ കുറിച്ച് അറിയിച്ചത്.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ പങ്കുവച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം. ടോഡ് ഫിലിപ്‌സും സ്‌കോട് സില്‍വറും ചേര്‍ന്നാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥ. ആര്‍തര്‍ ഫ്ലെക് എന്ന ആന്റി ഹീറോ കഥാപാത്രത്തെയാണ് ജോക്കറില്‍ ജോക്വിന്‍ ഫീനിക്‌സ് അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് ജോക്വിന്‍ ഫീനിക്‌സിന് മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.