രാജ്യാന്തര തലത്തില്‍ ഇന്ത്യ നാണംകെട്ടു; ബിജെപിയെ വിമര്‍ശിച്ച് ഉദ്ധവ് താക്കറെ

ഔറംഗാബാദ്: നബി വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപിയ വിമര്‍ശിച്ച് ശിവസേന. ബിജെപിയുടെ പരാമര്‍ശം മൂലം രാജ്യാന്തര തലത്തില്‍ ഇന്ത്യക്ക് ലജ്ജിക്കേണ്ട അവസ്ഥ വന്നെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ചൂണ്ടിക്കാട്ടി.

‘ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ രംഗത്തെത്തി. ഇന്ത്യ മാപ്പ് പറയണമെന്നാണ് ആവശ്യപ്പെടുന്നത്. ഈ രാജ്യം എന്ത് തെറ്റാണ് ചെയതത്? ബിജെപിയും അതിന്റെ വക്താക്കളുമാണ് കുറ്റം ചെയ്തത്. ബിജെപി വക്താവിന്റെ വാക്കുകള്‍ കൊണ്ട് തകര്‍ന്നത് ബിജെപിയുടെ പ്രതിച്ഛായയല്ല. മറിച്ച് എന്റെ രാജ്യത്തിന്റെ പ്രതിച്ഛായയാണ്. ബിജെപിയും ശിവസേനയും തമ്മില്‍ രാഷ്ട്രീയ ഭിന്നതകള്‍ ഉണ്ടാകാം. എങ്കിലും നരേന്ദ്ര മോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ചില രാജ്യങ്ങളില്‍ അദ്ദേഹത്തിന്റെ ചിത്രം ചവറ്റുകൊട്ടകളില്‍ പതിപ്പിച്ചിരിക്കുന്നത് കാണേണ്ടി വന്നു. ബിജെപിയും അതിന്റെ വക്താവും ചെയ്ത തെറ്റിന് എന്തിനാണ് രാജ്യം മാപ്പ് പറയുന്നത്?’- ഉദ്ധവ് പറഞ്ഞു.