കമല്‍ഹാസന്‍ ചിത്രം വിക്രം, അഞ്ച് ദിവസം പിന്നിടുമ്പോള്‍ 200 കോടി നേടി മുന്നേറുന്നു. വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ, ചെമ്ബന്‍ വിനോദ് ,കാളിദാസ് ജയറാം എന്നിവരും കമലിനൊപ്പം ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കമല്‍ ഹാസന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റാണ് വിക്രം. 200 കോടി കളക്ഷന്‍ നേടുന്ന ആദ്യ കമല്‍ ചിത്രം കൂടിയായി മാറി ഇത്.
മൂന്ന് ദിവസം കൊണ്ട് ചിത്രം 150 കോടി എന്ന റെക്കോര്‍ഡ് മറികടന്നിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി കോളിവുഡില്‍ നിന്നുള്ള പാന്‍ഡമിക് ഹിറ്റായി മാറിയിരിക്കുകയാണ് വിക്രം. 2010 ല്‍ ശങ്കര്‍ ചിത്രം യന്തിരനു ലഭിച്ച ജനപ്രീതി ഒരു പതിറ്റാണ്ടിന് ശേഷം ലഭിക്കുന്ന സിനിമ വിക്രമാണെന്നാണ് സിനിമ നിരൂപകരുടേയും അഭിപ്രായം. തമിഴ് സിനിമ ലോകം വീണ്ടും ഉണര്‍ന്നത് വിക്രത്തിന്റെ വരവോടെയാണ് എന്ന് സിനിമ ആസ്വാദകരും പറയുന്നു.
നിലവില്‍ ചിത്രം കേരളത്തില്‍ ഏറ്റവു കൂടുതല്‍ കളക്ഷന്‍ നേടിയ കോളിവുഡ് സിനിമയാണ്. റെക്കോര്‍ഡ് കളക്ഷന്‍ ഉടന്‍ തന്നെ ഇരട്ടിയാകാനും സാധ്യതയുണ്ട്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ചിത്രം വലിയ വിജയം നേടി കുതിക്കുകയാണ്. ഇന്ത്യന്‍ ഗവണ്‍മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്‌സ് സ്‌ക്വാഡിന്റെ ഏജന്റായി കമല്‍ തിരികെയെത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം. വിജയ് സേതുപതി മയക്കുമരുന്ന് രാജാവായി പകര്‍ന്നാട്ടം നടത്തുമ്‌ബോള്‍ ഫഹദ് ഫാസില്‍ പോലീസ് ഉദ്യോഗസ്ഥനായും ചിത്രത്തിലെത്തുന്നു.

