മുംബൈ: വായ്പാ പലിശ നിരക്കായ റിപ്പോ അൻപതു ബേസിസ് പോയിന്റ് ഉയർത്താൻ തീരുമാനിച്ച് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് 4.40 ശതമാനത്തിൽ നിന്നു 4.90 ശതമാനമായി ഉയർത്തി. ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് ഉയർന്നേക്കുമെന്നാണ് വിവരം. പണപ്പെരുപ്പം പിടിച്ചു നിർത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആർബിഐ വ്യക്തമാക്കി.
ഏകകണ്ഠമായാണ് റിപ്പോ നിരക്ക് ഉയർത്താൻ തീരുമാനിച്ചതെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. റഷ്യ- യുക്രൈൻ യുദ്ധത്തോടെ പണപ്പെരുപ്പത്തിന്റെ ആഗോളവത്കരണമാണ് നടക്കുന്നത്. എന്നാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, കഴിഞ്ഞ മാസം വായ്പാ അവലോകനത്തിലല്ലാതെ റിപ്പോ നിരക്ക് നാൽപ്പതു ബേസിസ് പോയിന്റ് ഉയർത്തിയിരുന്നു.

