മുഖ്യമന്ത്രിക്കെതിരെയുള്ളത് മാഫിയാ ഭീകരപ്രവര്‍ത്തനമെന്ന് ഇ.പി ജയരാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മാഫിയാ ഭീകരപ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ചൂണ്ടിക്കാട്ടി.

‘ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സംഭാഷണങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഇതോടെ മാഫിയാ ഭീകരപ്രവര്‍ത്തനത്തിന്റെ ഓരോ ഭാഗവും ഇടിഞ്ഞുപൊളിഞ്ഞ് വീഴാന്‍ തുടങ്ങി. പി.സി. ജോര്‍ജ് മാത്രമല്ല പിന്നില്‍ പ്രവര്‍ത്തിച്ചത്. ആര്‍.എസ്.എസ് കൂടിയാണ്. ജയിലില്‍ നിന്ന് പുറത്തുവന്ന സ്വപ്നയെ സല്‍കരിച്ച് കൊണ്ടുപോയി ജോലി കൊടുത്തത് ആര്‍.എസ്.എസ് ആണ്. അപ്പോള്‍ ഇതിനു പിന്നില്‍ ആരായിരിക്കുമെന്ന് ചിന്തിക്കാനാവുന്നതല്ലേയുള്ളൂ’- ജയരാജന്‍ പ്രതികരിച്ചു.