പാമോയിൽ അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി കെ കരുണാകരൻ നിരപരാധി; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: പാമോയിൽ അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി കെ കരുണാകരൻ നിരപരാധിയെന്ന് ഉമ്മൻ ചാണ്ടി. കേസിൽ കെ കരുണാകരനും ടി എച്ച് മുസ്തഫയും കുറ്റക്കാരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അതുകൊണ്ടാണ് രണ്ടു തവണ താൻ മുഖ്യമന്ത്രി ആയപ്പോഴും കേസ് പിൻവലിച്ചതെന്നും അദ്ദേഹം അറിയിച്ചു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കേസ് സാങ്കേതികം മാത്രമായിരുന്നു. തന്നെ കൂടി പ്രതി ചേർത്തിരുന്നെങ്കിൽ ഉദ്യോഗസ്ഥർ കൂടി രക്ഷപ്പെട്ടേനെയെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.