ഡെസ്‌ക്ടോപ്പില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?

വാട്ട്സ്ആപ്പ് ഡെസ്‌ക്ടോപ്പ് ഉപയോക്താക്കള്‍ക്ക് പുഷ് നോട്ടിഫിക്കേഷനില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു ബഗ് ഫിക്‌സ് അപ്ഡേറ്റ് അവതരിപ്പിച്ച് കമ്പനി. പുതിയ അപ്‌ഡേറ്റ്. വാട്ട്സ്ആപ്പ് ഡെസ്‌ക്ടോപ്പിന്റെ സ്ഥിരതയുള്ള പതിപ്പ് ഉപയോഗിക്കുമ്പോള്‍ പുഷ് അറിയിപ്പുകളിലെ പ്രശ്നത്തെക്കുറിച്ച് നിരവധി പരാതി ഉയര്‍ന്നിരുന്നു. ഡെസ്‌ക്ടോപ്പ് ക്ലയന്റില്‍ നിന്ന് പുഷ് നോട്ടിഫിക്കേഷന്‍ സ്വീകരിക്കാന്‍ ഉപയോക്താവിന് കഴിഞ്ഞിരുന്നില്ല. നിരവധിപ്പേര്‍ ട്വിറ്ററിലും മറ്റും ഈ പരാതി നിരന്തരം ഉന്നയിച്ചതായി വാട്ട്‌സ്ആപ്പ് ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാട്ട്സ്ആപ്പ് ഡെസ്‌ക്ടോപ്പ് ബീറ്റ 2.2219.2 അപ്ഡേറ്റില്‍ വാട്ട്സ്ആപ്പ് ഔദ്യോഗികമായി ഈ പ്രശ്‌നത്തിന് പരിഹാരം അവതരിപ്പിച്ചു, അതിനാല്‍ ഈ പ്രശ്നം പരിഹരിച്ചതായും, ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ഇതിനകം തന്നെ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ തുടങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്. നിങ്ങള്‍ക്കും ഇതേ പ്രശ്നം അനുഭവപ്പെടുന്നുണ്ടെങ്കില്‍, വാട്ട്സ്ആപ്പ് ഡെസ്‌ക്ടോപ്പ് തുറന്ന് ലഭ്യമായ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുകയാണ് വേണ്ടത് എന്ന നിര്‍ദേശവും വാട്ട്‌സ്ആപ്പ് നല്‍കുന്നു.

മറ്റെന്തെങ്കിലും കാരണത്താല്‍ ഏറ്റവും പുതിയ അപ്ഡേറ്റ് ഉപയോഗിക്കുമ്‌ബോള്‍ നോട്ടിഫിക്കേഷന്‍ ഇപ്പോഴും ദൃശ്യമാകുന്നില്ലെങ്കില്‍, ആളുകള്‍ക്ക് ഇനി പ്രശ്നം അനുഭവപ്പെടാത്ത ബീറ്റ പതിപ്പിലേക്ക് മാറുന്നതായിരിക്കും നല്ലത്. ബീറ്റ പ്രോഗ്രാം പുറത്തിറങ്ങിയതിനുശേഷം, ബീറ്റ പതിപ്പിലെ ഗുരുതരമായ ബഗുകളെ കുറിച്ച് ആരും പരാതിപ്പെട്ടിട്ടില്ല, അതിനാല്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ശരിക്കും സുരക്ഷിതമാണെന്ന് വാട്ട്‌സ്ആപ്പ് അറിയിക്കുന്നു.