തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ സമയം നീട്ടി ചോദിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്. അന്വേഷണം ഉടന്‍ അവസാനിപ്പിക്കേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. നടി അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഈ നടപടി. നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ പോലീസ് ഹൈക്കോടതിയെ സമീപിക്കും. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാവകാശം ആവശ്യപ്പെട്ട് വീണ്ടും ഹര്‍ജി നല്‍കും.
അതേസമയം, ഈ മാസം 30 ന് കുറ്റപത്രം നല്‍കാന്‍ ആയിരുന്നു നിര്‍ദ്ദേശം. എന്നാല്‍, കുറ്റപത്രം നല്‍കുന്നത് തടയണമെന്നും ഇടക്കാല ഉത്തരവ് വേണമെന്നും അതിജീവിത ഹൈക്കോടതിയില്‍ ആവശ്യപ്പെടും. കേസിലെ തുടരന്വേഷണം സര്‍ക്കാര്‍ അട്ടിമറിച്ചെന്നാരോപിച്ച് നടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. തിങ്കളാഴ്ച അധിക കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ കേസ് അട്ടിമറിച്ച ദിലീപിന്റെ അഭിഭാഷകരെ ഒഴിവാക്കിയെന്നും വിചാരണക്കോടതിയുടെ നടപടികളില്‍ പരിശോധന വേണമെന്നുമാണ് അതിജീവിതയുടെ ആവശ്യം.
ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെന്നും ഭരണ കക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും അതിജീവിത ഹര്‍ജിയില്‍ ആരോപിക്കുന്നു. നീതിക്കായി കോടതിയെ സമീപിപ്പിക്കുകയല്ലാതെ തനിക്ക് മറ്റു വഴികളില്ലെന്നും അവര്‍ വ്യക്തമാക്കി.

