സംവിധായകരായ സിദ്ധാര്‍ത്ഥ ശിവ, കൃഷാന്ദ് എന്നിവര്‍ പദ്മരാജന് ചലച്ചിത്ര പുരസ്കാരത്തിനര്ഹരായി. ആണ് എന്ന ചിത്രത്തിലൂടെ സിദ്ധാര്‍ത്ഥ ശിവയ്ക്കും ആവാസവ്യൂഹം എന്ന ചിത്രത്തിലൂടെയാണ് കൃഷാന്ദിനും പുരസ്കാരം. 25000 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
ആവാസവ്യൂഹത്തിലൂടെ കൃഷാന്ദ് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും കരസ്ഥമാക്കി. ബീന പോള്‍ ചെയര്‍പേഴ്സണും വിപിന്‍ മോഹന്‍, വിജയ കൃഷ്ണന് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. അവാര്‍ഡുകള്‍ പിന്നീട് വിതരണം ചെയ്യുമെന്ന് പദ്മരാജന് ട്രസ്റ്റ് ചെയര്മാന് വിജയ കൃഷ്ണന് ജനറല്‍ സെക്രട്ടറി പ്രദീപ് പനങ്ങാട് സെക്രട്ടറി എ. ചന്ദ്രശേഖര്‍ എന്നിവര്‍ അറിയിച്ചു.

