ഒരു കോടിയിലേറെ കാഴ്ചക്കാരുമായി ഒടിയന്റെ ഹിന്ദി പതിപ്പ്‌

തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ‘ഒടിയന്‍’ എന്ന ചിത്രത്തിന്റെ, ഹിന്ദി പതിപ്പ് യുട്യൂബിലൂടെ പുറത്തുവിട്ടിരുന്നു. ഏപ്രില്‍ 23ന് റിലീസ് ചെയ്ത ഹിന്ദി പതിപ്പിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍, ചിത്രം യുട്യൂബിലൂടെ ഒരു കോടിയലധികം പേര്‍ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ വി.എ ശ്രീകുമാര്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ഒരു കോടി ഹിന്ദി പ്രേക്ഷകരിലേയ്ക്ക് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഒടിയന്‍ എത്തിയ സന്തോഷം പങ്കുവെയ്ക്കുന്നു. മൊഴിമാറ്റിയ ഹിന്ദി ഒടിയന്‍ യുട്യൂബില്‍ വീക്ഷിച്ച പ്രേക്ഷകര്‍ ലാലേട്ടന്റെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുകയാണ് കമന്റ് ബോക്‌സ് നിറയെ… RRR ഹിന്ദിയില്‍ വിതരണം ചെയ്യുകയും കഹാനി, ഗംഗുഭായ് തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ നിര്‍മ്മിക്കുകയും ചെയ്ത പെന്‍മൂവി സാണ് ഒടിയന്‍ ഹിന്ദി പ്രേക്ഷകരില്‍ എത്തിച്ചത്. ഹിന്ദി ഒടിയന്റെ ലിങ്ക് ഇതോടൊപ്പം.1,00,00,000 പിറന്നാള്‍ ആശംസകള്‍ ലാലേട്ടാ.