മാനേജിംഗ് ഡയറക്ടർ ഡെപ്യൂട്ടേഷൻ

തിരുവനന്തപുരം: സർക്കാർ പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാർമസി ലിമിറ്റഡിൽ (HOMCO) മാനേജിംഗ് ഡയറക്ടർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് സർക്കാർ നിയമന അധികാരിയായ തസ്തികയിൽ ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.

അപേക്ഷകൾ ജൂൺ ഒന്നിന് മുമ്പ് ഡയറക്ടർ, ഹോമിയോപ്പതി ഡയറക്ടറാഫീസ്, ഈസ്റ്റ് ഫോർട്ട്, ഫോർട്ട് പി.ഒ., തിരുവനന്തപുരം – 695 023 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2470342. ഇ-മെയിൽ: directorhomoeo@kerala.gov.in.

അതേസമയം, സാസംസ്‌കാരിക വകുപ്പിനു കീഴിൽ വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ ചിത്രകല അധ്യാപക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഫൈനാർട്സിൽ ബിരുദാനന്തരദിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പും ബയോഡാറ്റയും സഹിതം സേക്രട്ടറി, ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്- 695013 എന്ന വിലാസത്തിൽ മെയ് 25 ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 0471-2364771, ഇ-മെയിൽ: secretaryggng@gmail.com.