ആരോഗ്യ സർവകലാശാലയിൽ 46 തസ്തികകൾ

തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയിൽ 46 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സെക്ഷൻ ഓഫീസർ 7, അസിസ്റ്റന്റ് 28, കമ്പ്യൂട്ടർ അസിസ്റ്റന്റ് 11 എന്നീ തസ്തികളാണ് അനുവദിച്ചത്. സർവകലാശാലയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് അധിക തസ്തികൾ ആവശ്യമാണെന്ന പ്രവർത്തന പഠന റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം.

സർവകലാശാലയുടെ കീഴിൽ 318 അഫിലിയേറ്റഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിൽ 90,000ത്തോളം വിദ്യാർഥികളുമാണുള്ളത്. സർവകലാശാലയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ നിയമനങ്ങൾ സഹായിക്കും. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ആരോഗ്യ മേഖലയിൽ ആകെ 386 തസ്തികകളാണ് സൃഷ്ടിച്ചതെന്നും മന്ത്രി പറഞ്ഞു.