ഇന്ത്യയുടെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാർ ചുമതലയേറ്റു

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാർ ചുമതലയേറ്റു. രാജ്യത്തെ 25-ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായാണ് അദ്ദേഹം നിയമതനായത്. ബിഹാർ ജാർഖണ്ഡ് കേഡറിലെ 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജീവ് കുമാർ. നേരത്തെ ധന സെക്രട്ടറിയായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

2020 ൽ വിരമിച്ച ശേഷം പൊതുമേഖലാ സ്ഥാപന സിലക്ഷൻ ബോർഡ് ചെയർമാനായി. 2020 സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് കമ്മിഷണറായി സ്ഥാനമേറ്റു. 2025 ഫെബ്രുവരിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പദവിയിൽ നിന്നും അദ്ദേഹം വിരമിക്കും.

രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പും രാജീവ് കുമാറിന്റെ മേൽനോട്ടത്തിലായിരിക്കും നടക്കുക.