ചരിത്ര നേട്ടം; തോമസ് കപ്പില്‍ കന്നി കിരീടം സ്വന്തമാക്കി ഇന്ത്യ

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് കന്നി കിരീടം. ഫൈനലില്‍ ഇന്തോനേഷ്യയെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. 14 തവണ കിരീടം നേടീയ ടീമാണ് ഇന്തോനേഷ്യ.

ഫൈനലില്‍ 3-0 ത്തിനാണ് ഇന്തോനേഷ്യയെ ഇന്ത്യ പരാജയപ്പെടുത്തിയത്. മലേഷ്യയെയും ഡെന്‍മാര്‍ക്കിനേയും പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. ക്വാര്‍ട്ടറിലും സെമിയിലും മലയാളി താരം എച്ച്.എസ് പ്രണോയ് ആയിരുന്നു ഇന്ത്യയുടെ വിജയശില്‍പി.