ആരോഗ്യം സംരക്ഷിക്കാം; പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഈ 5 വിഭവങ്ങൾ….

ഒരു ദിവസം നമ്മൾ ആദ്യം കഴിക്കുന്ന ഭക്ഷണം പ്രഭാത ഭക്ഷണമാണ്. ദിവസം മുഴുവനുമുള്ള ഊർജം ലഭിക്കുന്നത് പ്രഭാത ഭക്ഷണത്തിൽ നിന്നാണ്. അതിനാൽ ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. പോഷക സമൃദ്ധമായ ഭക്ഷണ വേണം പ്രഭാതത്തിൽ കഴിക്കേണ്ടത്.

പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോൾ തലച്ചോറിലെ കോശങ്ങൾക്ക് ആവശ്യമായ ഊർജം ലഭിക്കാതെ വരുന്നു. അലസതയും മന്ദതയും അനുഭവപ്പെടുകയും പെട്ടെന്നു തളർന്നു പോവുകയും ചെയ്യുന്നത് തലച്ചോറിന്റെ ഊർജക്ഷാമം മൂലമാണ് .പ്രഭാത ഭക്ഷണം സമയത്ത് കഴിക്കാതെ പിന്നത്തേക്കു മാറ്റി വയ്ക്കു ന്നവർ അമിതവണ്ണം ഉണ്ടാകുകയും ചെയ്യും. പോഷകസമൃദ്ധമായ പ്രഭാത ഭക്ഷണം ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ഉണർവും ഉന്മേഷവും നൽകും. പോഷക സമൃദ്ധമായ ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

മ്യൂസ്ലി

പാലും ഓട്‌സും ഉപയോഗിച്ച് തയ്യാറാക്കുന്ന മ്യൂസ്ലി ആരോഗ്യത്തിന് വളരെ മികച്ചതാണ്. അതിനാൽ ഇത് പ്രഭാത ഭക്ഷണമായി കഴിക്കാൻ ശ്രദ്ധിക്കണം.

ചോക്കലേറ്റ് സ്‌പ്രെഡ്

പ്രഭാത ഭക്ഷണത്തിൽ പാലിനൊപ്പം ചോക്കലേറ്റും കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ശരീരത്തിന് ഊർജവും ഉന്മേഷവും ലഭിക്കും.

കോൺഫ്‌ലേക്‌സ്

പാലും കോൺഫ്‌ളേക്‌സും പ്രഭാതഭക്ഷണമായി കഴിക്കുന്നതും ആരോഗ്യത്തിന് ഗുണകരമാണ്. കോൺഫ്‌ളേക്‌സിനൊപ്പം ആപ്പിൾ, തേൻ, സ്‌ട്രോബറി എന്നിവയും പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താം.

പീനട്ട് ബട്ടർ

പ്രഭാതഭക്ഷണത്തിൽ പീനട്ട് ബട്ടർ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. വളരെയധികം ആരോഗ്യഗുണങ്ങളുള്ള പീനട്ട് ബട്ടർ കഴിക്കുന്നതിലൂടെ ശരീരത്തിന് ഉന്മേഷവും ഊർജവും ലഭിക്കും.

ബ്രഡ് ടോസ്റ്റും മുട്ടയും

പ്രോട്ടീൻ സമ്പന്നമായ ഭക്ഷണമാണ് ബ്രഡ് ടോസ്റ്റും മുട്ടയും. പ്രഭാതഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെയേറെ ഗുണകരമാണ്.