കൊച്ചി: എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും ഗുരുതരമായ അക്രമങ്ങളിൽ ഏർപ്പെടുന്നവയാണെന്ന് ഹൈക്കോടതി. ഇവ തീവ്രനിലപാടുള്ള സംഘടനകളാണെന്ന കാര്യത്തിൽ സംശയമില്ലെന്ന് ഹൈക്കോടതി അറിയിച്ചു.
എന്നിരുന്നാലും എസ്ഡിപിഐയും പോപ്പുലർഫ്രണ്ടും നിരോധിത സംഘടനകളല്ലെന്നും കോടതി വ്യക്തമാക്കി. പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകക്കേസ് സിബിഐയ്ക്ക് കൈമാറണമെന്ന ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമർശം.
കേസ് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടമുണ്ടാകണമെന്ന നിർദ്ദേശം നൽകിയാണ് സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയത്.
2020 നവംബർ 15 നാണ് ആർഎസ്എസ് പ്രവർത്തകനായ സഞ്ജിത്തിനെ ഭാര്യയുടെ മുന്നിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

