ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്കുന്നതില് അലംഭാവം കാണിച്ച സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കാന് 2017ല്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടും 3704 ഇരകളില്‍ 8 പേര്‍ക്ക് മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചത്.
ഇതിനെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഒരു ജനക്ഷേമ സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കാതിരിക്കാനാകില്ല. നഷ്ടപരിഹാരം ലഭിക്കാതെ എത്രപേര്‍ മരിച്ചിട്ടുണ്ടാകും എന്നും കോടതി ചോദിച്ചു.

