കൊച്ചി: സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി വികസിപ്പിച്ച മീനില്‍ രാസസാന്നിദ്ധ്യം കണ്ടെത്താനുള്ള പരിശോധന കിറ്റ് പുറത്തിറങ്ങി നാല് വര്‍ഷമായിട്ടും വേണ്ടവിധം ഉപഭോക്താക്കളിലേക്ക് എത്തുന്നില്ല. മുബൈ ആസ്ഥാനമായ സ്വകാര്യ കമ്പനി നിര്‍മ്മിക്കുന്ന കിറ്റിനെ പറ്റി പൊതുജനങ്ങള്‍ക്ക് അറിവില്ലെന്ന് ഉത്പന്നത്തിന്റെ വിതരണക്കാര്‍ പറയുന്നു.
മീനില്‍ രാസവസ്തുക്കളുടെ സാന്നിദ്ധ്യം തടയുന്നതിനായി കൊച്ചി ആസ്ഥാനായ ഇകഎഠ ആണ് 2018ല്‍ വിപ്ലവകരമായ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്തത്. ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന കിറ്റിന്റെ പേറ്റന്റ് സ്വന്തമാക്കിയത് മുബൈ ആസ്ഥാനമായ ഹൈ മീഡിയ കമ്പനി. 342 വിലയുള്ള ഒരു കിറ്റില്‍ നിന്ന് 25 തവണ പരിശോധന നടത്താം. ക്യാന്‍സറിന് കാരണമാകുന്ന ഫോര്‍മാള്‍ഡിഹൈഡ്, വായിലും തൊണ്ടയിലും വയറ്റിലും മുറിവുണ്ടാക്കുന്ന അമോണിയ, ദിവസങ്ങളോളം മീന്‍ ഫ്രഷായി ഇരിക്കാന്‍ നടത്തുന്ന പൊടിക്കൈകള്‍ നശിപ്പിക്കുന്നത് മനുഷ്യന്റെ ആരോഗ്യമാണ്.
എന്ത് കൊണ്ടാണ് കിറ്റ് ജനങ്ങളിലേക്ക് എത്താതെ പോകുന്നത്? കൊച്ചി ചിറ്റൂര്‍ റോഡിലുള്ള scientific equipments and chemicals ഉം, ആലുവയിലെ modern scientific solutions ഉമാണ് കിറ്റ് നിര്‍മ്മിക്കുന്ന കമ്പനിക്ക് സംസ്ഥാനത്തുള്ള രണ്ട് ഡീലര്‍മാര്‍. സംസ്ഥാനത്ത് എവിടേയ്ക്കും കൊറിയര്‍ വഴി അയക്കാന്‍ ഡീലര്‍മാര്‍ തയ്യാറെങ്കിലും അധികമാര്‍ക്കും ഉത്പന്നത്തെപറ്റി അറിവില്ല. സെയിലും, മാര്‍ജിനും കുറവാണ്, പിന്നെ എന്തിനാണ് ചെയ്യുന്നതെന്ന് ഒരു വിചാരം എല്ലാവര്‍ക്കുമുണ്ട്. ആള്‍ക്കാര്‍ക്ക് അറിയില്ല, സത്യം പറഞ്ഞാല്‍. ആളുകള്‍ക്ക് ഇതിനെപ്പറ്റി അറിവില്ല. ടെസ്റ്റ് കിറ്റ് വിതരണ കമ്പനിയിലെ റോണി വ്യക്തമാക്കി.

