സന്തോഷ് ട്രോഫി: കേരളാ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബാള്‍ കിരീടം നേടിയ കേരള ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഓരോ കളിക്കാര്‍ക്കും മാനേജര്‍ക്കും അഞ്ച് ലക്ഷം വീതവും അസി. കോച്ച്, ഹെഡ് കോച്ച്, ഗോള്‍ കീപ്പര്‍ ട്രെയിനി, മാനേജര്‍ എന്നിവര്‍ക്കും മൂന്ന് ലക്ഷം വീതവും അനുവദിച്ചു.

മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം മന്ത്രിസഭാ തീരുമാനം അറിയിക്കുകയായിരുന്നു. നേരത്തെ വിപിഎസ് ഹെല്‍ത്ത് കെയര്‍ ടീമിന് ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളം സന്തോഷ്ട്രോഫി കിരീടം നേടുന്നത്. നിശ്ചിത സമയത്ത് ഗോള്‍രഹിതമായിരുന്ന സന്തോഷ് ട്രോഫി ഫൈനലില്‍ എക്സ്ട്രാ ടൈമില്‍ 1-1ന് ടീമുകള്‍ തുല്യത പാലിച്ചു. ഇതോടെ പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 5-4നായിരുന്നു കേരളത്തിന്റെ വിജയം.