എക്‌സിക്യുട്ടീവ് ഓഫീസർ നിയമനം

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലബാർ കൈപ്പാട് ഫാർമർ പ്രൊഡ്യൂസർ കമ്പനിയിലേക്ക് മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിക്കുന്നു. എം ബി എ/ അഗ്രി ബിസിനസ് മാനേജ്‌മെന്റിൽ മാസ്റ്റേഴ്‌സ് ബിരുദം അല്ലെങ്കിൽ തതുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. (എംബിഎ ഉള്ള ബിഎസ്സി അഗ്രി/ ബി ടെക് അഗ്രി/ റൂറൽ ഡവലപ്‌മെന്റ് ബിരുദധാരികൾക്ക് മുൻഗണന).

നിർബന്ധിത യോഗ്യതയുള്ള ബിരുദ ധാരികൾക്കും അപേക്ഷിക്കാം. പ്രായപരിധി 25-35. താൽപര്യമുള്ള ഉദ്യോഗാർഥികൾ പ്രവൃത്തി പരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ബയോഡാറ്റയോടൊപ്പം malabarkaipadfpo@gmail.com, marketlinkage@iccoa.org, akshaynerudian@gmail.com, fpopmukerala@gmail.com എന്നീ വിലാസങ്ങളിൽ മെയ് 18 ന് വൈകിട്ട് ആറ് മണിക്കകം അയക്കണം. ഫോൺ: 9483384570.