ട്വന്റി-20 ആം ആദ്മിയില്‍ ലയിക്കില്ലെന്ന് സാബു എം ജേക്കബ്‌

കൊച്ചി: സംസ്ഥാന തലത്തില്‍ പാര്‍ട്ടിയെ വളര്‍ത്താനാണ് ശ്രമമമെന്നും ആം ആദ്മിയുമായുള്ള സഖ്യത്തെ കുറിച്ച് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ട്വന്റി20 പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്ററും കിറ്റെക്‌സ് എംഡിയുമായ സാബു എം. ജേക്കബ് പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മിയും ട്വന്റി20-യും ഒന്നിച്ചു മത്സരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മത്സരിക്കുന്നില്ലെന്ന് പിന്നീട് ഇരു പാര്‍ട്ടികളും അറിയിക്കുകയായിരുന്നു.

‘എ.എ.പിയുമായി ലയിക്കുന്നതിനെ കുറിച്ചോ സഖ്യമുണ്ടാക്കുന്നതിനെ കുറിച്ചോ ചര്‍ച്ച ചെയ്തിട്ടില്ല. നിലവില്‍ അത്തരമൊരു കാര്യം അജണ്ടയിലില്ല. കെജ്രിവാള്‍ ഞങ്ങളുടെ പരിപാടിയ്ക്ക് വരുന്ന കാര്യം മാസങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചതാണ്. അതിന് സഖ്യമുണ്ടാക്കുന്നതുമായി ബന്ധമൊന്നുമില്ല. ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല’ -സാബു ജേക്കബ് ചൂണ്ടിക്കാട്ടി.