ബെയ്ജിംഗ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് സെറിബ്രൽ അന്യൂറിസം എന്ന രോഗം ബാധിച്ചിരുന്നതായി റിപ്പോർട്ട്. 2021 അവസാനത്തോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നതിന് പകരം പരമ്പരാഗത ചൈനീസ് ചികിത്സയാണ് ഷി ജിൻപിങ് തേടിയതെന്നാണ് വിവരം.
രക്തക്കുഴലുകളെ മൃദുവാകുകയും ചുരുങ്ങുകയും ചെയ്യുന്ന രോഗമാണ് സെറിബ്രൽ അന്യൂറിസം. കോവിഡ് വൈറസ് വ്യാപനത്തിന് ശേഷം ഷി ജിൻപിങ് അന്താരാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. ബീജിങ് വിന്റർ ഒളിമ്പിക്സിനോടുബന്ധിച്ചാണ് ഷി ജിൻപിങ് വിദേശ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഇതെല്ലാം അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള ഊഹാപോഹങ്ങൾ ഉയരാൻ കാരണമായി.
അതേസമയം, അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളുമായി ബന്ധപ്പെട്ട് ചൈന ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. നിലവിലെ അദ്ദേഹത്തിന്റെ രോഗാവസ്ഥയെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ല.

