കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കന്‍ ചികിത്സ കഴിഞ്ഞ് ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് തിരിച്ചെത്തി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഈ മാസം 12ന് നടക്കുന്ന ജോ ജോസഫിന്റെ തിരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പങ്കെടുത്തേക്കും. ഉപതിരഞ്ഞെടുപ്പു പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സംസ്ഥാനത്തെ കെ റെയില്‍ കല്ലിടല്‍ അടക്കം പുനരാരംഭിക്കുമോ എന്നതില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാവും.
മുഖ്യമന്ത്രി അമേരിക്കയില്‍ വിശ്രമിക്കുമെന്ന സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു വേളയില്‍ തന്റെ സാന്നിധ്യം വേണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി മടങ്ങി നാട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റ് എന്ന നിലയിലാകരുത് പ്രചാരണമെന്നും സീറ്റ് തിരിച്ചുപിടിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനമാണ് കാഴ്ചവെക്കേണ്ടതെന്നും മുഖ്യമന്ത്രി നേതാക്കളോട് നിര്‍ദ്ദേശിച്ചിരുന്നവെന്നും വെളിപ്പെടുത്തി. തൃക്കാക്കരയില്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നതോടെ പ്രചരണം പുതിയ തലത്തിലെത്തും.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികില്‍സയ്ക്കായി അമേരിക്കയിലാണുള്ളത്. അതിനാല്‍ കോടിയേരിയും കണ്‍വെന്‍ഷനില്‍ അസാന്നിധ്യമാകും. പ്രചരണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പിണറായി എത്തുന്നത് ഇടതു മുന്നണിക്ക് ആവേശമാകും.
.

