ആർസിസിയിൽ നിയമനം

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സർജിക്കൽ സർവീസസ്(ഗൈനക്കോളജിക്കൽ ഓങ്കോളജി) വകുപ്പിൽ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെയും ഒരു സീനിയർ റെസിഡന്റിന്റെയും താൽക്കാലിക ഒഴിവുകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 25 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

അതേസമയം, നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒരു എക്സ്റേ ടെക്നീഷ്യനെ താത്കാലികമായി നിയമിക്കുന്നതിന് മെയ് 16 ന് രാവിലെ 11 ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.