ഇഞ്ചി ഒരുപാട് കഴിക്കല്ലേ; ആരോഗ്യത്തിന് ദോഷകരം

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. ജലദോഷം, ചുമ, ദഹനപ്രശ്‌നങ്ങൾ, വയറുവേദന, ശരീരവേദനകൾ തുടങ്ങിയ പ്രശ്‌നങ്ങൾ അകറ്റാൻ ഇഞ്ചി സഹായിക്കും. എന്നാൽ ഇഞ്ചി ഒരുപാട് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. ഇഞ്ചി ഒരുപാട് കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ, വയറിളക്കം, ഗർഭം അലസാനുള്ള സാധ്യത എന്നിവയ്ക്ക് കാരണമാകും. ഒരു ദിവസം 4 ഗ്രാമിൽ കൂടുതൽ ഇഞ്ചി കഴിക്കാൻ പാടില്ലെന്നാണ് ചില ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നുണ്ട്.

അതിൽ കൂടുതൽ കഴിച്ചാൽ നെഞ്ചെരിച്ചിൽ, ഗ്യാസ്, വയറുവേദന, ഓക്കാനം എന്നിവ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇഞ്ചി അധികമായി കഴിക്കുന്നത് ഹൃദയമിടിപ്പ് വർധിക്കാൻ കാരണമാകും. കൂടാതെ കാഴ്ച മങ്ങുകയും, ഉറക്കക്കുറവ് ഉണ്ടാകുകയും ചെയ്യും. ഇഞ്ചി അമിത അളവിൽ ശരീരത്തിലെത്തിയാൽ രക്തസമ്മർദ്ദം ഒരുപാട് കുറയും. ഇത് ഹൃദയ സ്തംഭനത്തിലേക്ക് നയിക്കും.

ഗർഭത്തിന്റെ ആദ്യഘട്ടത്തിൽ ഗർഭാശയത്തിലെ കോണ്ട്രാക്ഷൻസ് കുറയ്ക്കണം. എന്നാൽ ഇഞ്ചി കഴിക്കുന്നത് ഇതിന് കാരണമാകും. അതിനാലാണ് ഗർഭിണികൾ ഇഞ്ചി ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ഇഞ്ചി ഗർഭിണികളിൽ നെഞ്ചെരിച്ചിലും ആസിഡ് റിഫ്‌ലക്‌സും ഉണ്ടാകും.

പ്രമേഹ രോഗികൾ അമിതമായി ഇഞ്ചി കഴിച്ചാൽ ആരോഗ്യത്തെ രൂക്ഷമായി ബാധിക്കും. ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും, തലകറക്കവും ക്ഷീണവും ഉണ്ടാക്കുകയും ചെയ്യും. അതിനോടൊപ്പം പ്രമേഹത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങളൂം, മരുന്നുകളും കൂടിയാകുമ്പോൾ ആരോഗ്യത്തെ ബാധിക്കാനിടയുണ്ട്.