കൊച്ചി: പോലീസിന് നല്‍കാമെന്നേറ്റ തുക നാല് വര്‍ഷമായിട്ടും കൊച്ചി മെട്രോ നല്കാത്തതിനാല് മെട്രോയുടെ സുരക്ഷ ചുമതല വഹിച്ചിരുന്ന പോലീസുകാരെ പിന്‍വലിച്ചു. 80 പോലീസുകാരെയാണ് മെട്രോയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. 35 കോടി രൂപയാണ് പോലീസിന് ലഭിക്കാനുള്ളത്.
അതേസമയം, പോലീസിന് നല്‍കാനുള്ള പണം മെട്രോയുടെ കൈയിലില്ലെന്നും മെട്രോ ലാഭത്തിലാകുന്ന സമയത്ത് പണം നല്‍കാമെന്നും മെട്രോ റെയില്‍ എം.ഡി ലോക്നാഥ് ബെഹ്റ പറഞ്ഞു. മുന്‍പ് ലോക്നാഥ് ബെഹ്റ പോലീസ് മേധാവിയായിരുന്ന സമയത്താണ് കൊച്ചി മെട്രോയില്‍ പണം വാങ്ങിയുള്ള സുരക്ഷ കരാര്‍ ഉണ്ടാക്കിയത്.
കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണ് കൊച്ചി മെട്രോ നിലവിലുള്ളത്. പ്രതിദിനം ഒരു കോടി രൂപയാണ് നഷ്ടം. 2017 മുതല്‍ 2021 വരെയുള്ള കണക്കനുസരിച്ച് ഇതുവരെയുള്ള നഷ്ടം 1092 കോടിയാണ്. 7377 കോടി രൂപയാണ് മെട്രോ പദ്ധതി ചെലവ്.

