രാജ്യത്തെ കോവിഡ് മരണനിരക്ക് സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ കണക്കിനോട് യോജിക്കുന്നില്ല; മൻസുഖ് മാണ്ഡവ്യ

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് മരണനിരക്ക് സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ കണക്കിനോട് യോജിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. സുതാര്യവും നിയമപരവുമായ പ്രക്രിയയിലൂടെയാണ് ഇന്ത്യ കോവിഡ് മൂലമുള്ള മരണങ്ങൾ രേഖപ്പെടുത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു. സെൻട്രൽ കൗൺസിൽ ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ 14-ാമത് സമ്മേളനം ഇക്കാര്യത്തിൽ പ്രമേയം പാസാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

‘സ്വാസ്ഥ്യ ചിന്താബ് ശിവിർ’ എന്ന മൂന്ന് ദിവസത്തെ CCHFW- യുടെ രണ്ടാം ദിവസമാണ് പ്രമേയം പാസാക്കിയത്. രാജ്യത്ത് ജനന-മരണ രജിസ്‌ട്രേഷൻ വളരെ ശക്തമാണെന്നും പതിറ്റാണ്ടുകൾ പഴക്കമുള്ള നിയമപരമായ ചട്ടക്കൂട്, 1969 ലെ ജനന മരണ രജിസ്‌ട്രേഷൻ ആക്ട് അനുസരിച്ചാണെന്നും മാണ്ഡവ്യ വിശദമാക്കി.

ഇന്ത്യ മരണങ്ങൾ രേഖപ്പെടുത്തുന്നത് സുതാര്യവും നിയമപരവുമായ പ്രക്രിയയിലൂടെയാണ് എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും രജിസ്ട്രിയിലേക്ക് ശരിയായതും ആധികാരികവുമായ ഡാറ്റ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വാസ്ഥ്യ ശിവർ രാജ്യത്തിന് ഒരു ആരോഗ്യമുള്ള കുടുംബത്തിന്റെ അടിത്തറ പാകി. നമ്മുടെ പൗരന്മാരുടെ ക്ഷേമത്തിനായി ആരോഗ്യ നയങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കുമെന്ന് ഉറപ്പ് വരുത്താൻ നമുക്ക് പ്രതിജ്ഞയെടുക്കാം. അന്ത്യോദയയുടെ ലക്ഷ്യം അവസാനത്തെ പൗരനും ആരോഗ്യ സേവനങ്ങൾ നൽകുന്നതിനാണ് നമ്മുടെ മുൻഗണന. ആരോഗ്യം വാണിജ്യമല്ല, മറിച്ച് ഞങ്ങൾക്ക് ഒരു സേവനമാണ്. മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ‘ഹീൽ ബൈ ഇന്ത്യ’, ‘ഹീൽ ഇൻ ഇന്ത്യ’ എന്നിവയാണ് വരും വർഷങ്ങളിൽ നമ്മുടെ ആരോഗ്യ ആവാസവ്യവസ്ഥയുടെ രണ്ട് സുപ്രധാന കാര്യങ്ങളെന്നും മന്ത്രി അറിയിച്ചു.