തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: എ.എന്‍ രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ത്ഥി

കൊച്ചി: വരാനിരിക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എ.എന്‍ രാധാകൃഷ്ണനെ ബിജെപി സ്ഥാനാര്‍ത്ഥിയായി ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റാണ് എ എന്‍ രാധാകൃഷ്ണന്‍.

കഴിഞ്ഞനിയമസഭാ തിരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ 15,218 വോട്ടുകളാണ് ബിജെപി നേടിയത്. 2016ല്‍ പാര്‍ട്ടിക്ക് 15 ശതമാനം വോട്ട്( 21247) ലഭിച്ചിരുന്നു. ഇത്തവണ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കുമെന്ന് ബി ജെ പി സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, അന്തരിച്ച മുന്‍ എംഎല്‍എ പി ടി തോമസിന്റെ ഭാര്യ ഉമാ തോമസാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഡോ. ജോ ജോസഫാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. മെയ് 31നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന് നടക്കും.