ചെന്നൈ: ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര വിഘ്നേഷ് ശിവന് ജോഡികളുടെ വിവാഹ തിയ്യതി നിശ്ചയിച്ചതായി സൂചന. ഇരുവരും തമ്മില്‍ സൗഹൃദത്തിലായിരുന്നെങ്കിലും വിവാഹം സംബന്ധിച്ച സൂചനകള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. നിലവിലെ സൂചനകള്‍ പ്രകാരം ജൂണ്‍-9നാണ് ഇവരുടെ വിവാഹം. തിരുപ്പതിയാണ് ചടങ്ങുകള്‍ നടക്കുക എന്നും സൂചനയുണ്ട്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമെ കല്യാണത്തിന് എത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, സിനിമാ രംഗത്ത് നിന്നും ആരൊക്കെ ഉണ്ടാവും എന്നത് സംബന്ധിച്ച് നിലവില്‍ ഒരു സൂചനകളും ഇല്ല. ഇരുവരെയും ജോഡികളെ ഏറ്റവും അധികം കണ്ടിട്ടുള്ള സ്ഥലങ്ങളില്‍ ഒന്ന് ഒരു പക്ഷെ ക്ഷേത്രങ്ങളിലായിരിക്കും. നേരത്തെ ചോറ്റാനിക്കര ക്ഷേത്രത്തിലും മകം തൊഴാന്‍ ഇരുവരും എത്തിയതും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ക്ഷേത്ര ദര്‍ശന ചിത്രങ്ങളും ഇടക്കിടെ ഇന്‍സ്റ്റഗ്രാമില്‍ നിറയാറുണ്ട്. തിരുപ്പതിയില്‍ ദര്‍ശനത്തിന് എത്തുന്ന ഇവരുടെ ചിത്രങ്ങള്‍ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിലും വൈറലാവാറുണ്ട്.
വിഘ്നേഷ് ശിവന് തന്നെ സംവിധാനം ചെയ്ത ‘കാത് വാക്കുളെ രണ്ട് കാതലിലാണ്’ നയന്‍സ് അവസാനം നായികയായി എത്തുന്ന ചിത്രം. വിജയ് സേതുപതിയായിരുന്നു ചിത്രത്തിലെ നായകന്. സാമന്തയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. ഏപ്രില്‍ 28-ന് റിലീസ് ചെയ്ത ചിത്രത്തിന് ലഭിച്ചത് മികച്ച പ്രേക്ഷക പ്രതികരണമാണ്

