പൊണ്ണത്തടിയില്‍ കേരളം ഒന്നാം സ്ഥാനത്ത്; 77.2 ശതമാനം സ്ത്രീകളും തൊഴില്‍രഹിതര്‍

ന്യൂഡല്‍ഹി: കേരളത്തില്‍ 22.8 ശതമാനം സ്ത്രീകള്‍ ജോലിയുള്ളവരായും പുരുഷന്മാരില്‍ ഈ കണക്ക് 70.5 ശതമാണെന്നും 2019ലെ കേന്ദ്ര സര്‍ക്കാറിന്റെ അഞ്ചാം കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് അമിത വണ്ണം ഉള്ളവരുടെ എണ്ണം കൂടുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് 24 ഉം പുരുഷന്മാരില്‍ 23 ശതമാനവുമാണ് പൊണ്ണത്തടി. എന്നാല്‍, കേരളത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തില്‍ പൊണ്ണത്തടിയെന്ന സൂചനയാണു റിപ്പോര്‍ട്ടിലുള്ളത്. 2015-16 ല്‍ സ്ത്രീകളില്‍ 32% പേര്‍ക്കായിരുന്നു അമിതവണ്ണമുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 38% ആയി വര്‍ധിച്ചു. അമിതവണ്ണമുള്ള പുരുഷന്മാര്‍ 2015-16 ല്‍ 28% ആയിരുന്നെങ്കില്‍ ഇപ്പോള്‍ 36.5% ആയി. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തിലെ സ്ത്രീകളിലും പുരുഷന്മാരിലും പൊണ്ണത്തടിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഡിസംബര്‍ 20നു പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പുതിയ കണക്കുകള്‍ കൂടി ചേര്‍ത്താണ് 201921 ലെ അഞ്ചാം കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്.