ലോകാരോഗ്യസംഘടനയുടെ, കോവിഡ് മരണ കണക്കിനെതിരായ വിമർശനം വിദേശ വേദികളിൽ ഉയർത്താൻ ഇന്ത്യ

ന്യൂഡൽഹി: ലോകാരോഗ്യസംഘടനയുടെ, കോവിഡ് മരണ കണക്കിനെതിരായ വിമർശനം വിദേശ വേദികളിൽ ഉയർത്താൻ ഇന്ത്യ. പ്രതിഷേധമറിയിച്ചിട്ടും ലോകാരോഗ്യസംഘടന കണക്ക് പ്രസിദ്ധീകരിച്ച സാഹചര്യത്തിലാണ് നടപടി.

ലോകോരോഗ്യ സംഘടനയുടെ കോവിഡ് മരണക്കണക്കുകൾ ശാസ്ത്രീയമല്ലെന്ന വിമർശനം ഇന്ത്യ നേരത്തെ തന്നെ ഉയർത്തിയിരുന്നു. റിപ്പോർട്ട് പുറത്ത് വരാനിരിക്കെ കത്ത് വഴിയും ഓൺലൈനായുമായാണ് ഇന്ത്യ ലോകാരോഗ്യസംഘടനയെ പ്രതിഷധം അറിയിച്ചത്.

ഇന്ത്യ എതിർപ്പ് നിലനിൽക്കെ തന്നെ ലോകാരോഗ്യ സംഘടന കണക്കുകൾ ഏകപക്ഷീയമായി പുറത്ത് വിട്ട സാഹചര്യത്തിലാണ് വിദേശ വേദികളിൽ പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചിട്ടുള്ളത്. സിവിൽ രജിസ്‌ട്രേഷൻ സിറ്റത്തിലൂടെ കോവിഡ് മരണം ഉൾപ്പെടെയുള്ള എല്ലാ മരണവും കൃത്യമായി കണ്ടെത്താൻ കഴിയുമെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. പരമാവധി പത്തോ ഇരുപതോ ശതമാനം പൊരുത്തക്കേടിനെ സാധ്യതയുള്ളുവെന്നും അധികൃതർ പറയുന്നു.

ഇന്ത്യയിൽ കോവിഡ് മരണം അഞ്ച് ലക്ഷമെന്ന് കേന്ദ്രം പറയുമ്പോൾ 47 ലക്ഷമാണ് യഥാർത്ഥത്തിൽ മരണനിരക്കെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നത്.