മഞ്ജു വാര്യരുടെ പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസ്‌

കൊച്ചി: മഞ്ജു വാര്യരുടെ പരാതിയില്‍ യുവാവിനെതിരെ എളമക്കര പോലീസ് കേസെടുത്തു. സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിനാണ് നടി പരാതി നല്‍കിയിരിക്കുന്നത്. ഭീഷണിപ്പെടുത്തല്‍, ഐടി ആക്ട് അടക്കമുള്ള വകുപ്പുകളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, യുവ സംവിധായകനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.

അടുത്തിടെ ‘മഞ്ജു വാര്യരുടെ ജീവന്‍ തുലാസിലാണെന്നും അവര്‍ തടവറയിലാണെന്നും’ സൂചിപ്പിച്ചുകൊണ്ട് ഒരു സംവിധായകന്‍ മഞ്ജുവിനെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.